ഓര്‍ക്കൂട്ട് അഥവാ ഓര്‍മ്മക്കൂട്
ഓര്‍ക്കൂട്ട് !മലയാളീകരിച്ചു പറഞ്ഞാല്‍അത് ഓര്‍മ്മകളുടെ ഒരു കൂടാണ്.കൈമോശം വന്നു പോയതുംകാലങ്ങളായി നിലനില്‍ക്കുന്നതുമുള്‍പ്പെടെഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ളഓര്‍മ്മകളുടെ ഒരു കൂട്...എന്നോ കൈവിട്ടു പോയവളരെപഴകിയചില കൂട്ടുകെട്ടുകള്‍ പോലുംനമുക്കിവിടെ നിന്നുംതിരിച്ചു കിട്ടിയേക്കാം.പിച്ച വച്ചു നടന്നിരുന്ന പ്രായത്തില്‍കൂടെയുണ്ടായിരുന്ന ആ പഴയകളിക്കൂട്ടുകാരന/കൂട്ടുകാരിയെ...അറിവിന്റെ ആദ്യാക്ഷരങ്ങള്‍ഒപ്പമിരുന്നു പഠിച്ച സഹപാഠിയെ...ബാല്യ കൌമാരങ്ങളില്‍ഇരുമെയ്യെങ്കിലും ഒരേ മനസ്സായ്പരസ്പരം കരുതിയിരുന്നആത്മ മിത്രത്തെ....ഏതോ ഒരു യാത്രയ്ക്കിടയില്‍പരിചയപ്പെട്ട ആപുതിയ സുഹൃത്തിനെ...അങ്ങനെയങ്ങനെ......എല്ലാ ബന്ധങ്ങളെയുംനമുക്കിവിടെ ഒരു കുടക്കീഴില്‍അണിനിരത്താം....പരസ്പരം പങ്കു വയ്ക്കാം...അതാണ് ഓര്‍ക്കുട്ട്...നമ്മെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത് ഓര്‍മ്മകളാണ്.ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍മ്മകള്‍...ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍ഭരമായഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍
No comments:
Post a Comment