Saturday, August 4, 2007

orkut

ഓര്‍‌ക്കൂട്ട് അഥവാ ഓര്‍‌മ്മക്കൂട്
ഓര്‍‌ക്കൂട്ട് !മലയാളീകരിച്ചു പറഞ്ഞാല്‍‌അത് ഓര്‍‌മ്മകളുടെ ഒരു കൂടാണ്.കൈമോശം വന്നു പോയതുംകാലങ്ങളായി നിലനില്‍‌ക്കുന്നതുമുള്‍‌പ്പെടെഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ളഓര്‍‌മ്മകളുടെ ഒരു കൂട്...എന്നോ കൈവിട്ടു പോയവളരെപഴകിയചില കൂട്ടുകെട്ടുകള്‍‌‌ പോലുംനമുക്കിവിടെ നിന്നുംതിരിച്ചു കിട്ടിയേക്കാം.പിച്ച വച്ചു നടന്നിരുന്ന പ്രായത്തില്‍‌കൂടെയുണ്ടായിരുന്ന ആ പഴയകളിക്കൂട്ടുകാരന/കൂട്ടുകാരിയെ...അറിവിന്റെ ആദ്യാക്ഷരങ്ങള്‍‌ഒപ്പമിരുന്നു പഠിച്ച സഹപാഠിയെ...ബാല്യ കൌമാരങ്ങളില്‍‌ഇരുമെയ്യെങ്കിലും ഒരേ മനസ്സായ്പരസ്പരം കരുതിയിരുന്നആത്മ മിത്രത്തെ....ഏതോ ഒരു യാത്രയ്ക്കിടയില്‍‌പരിചയപ്പെട്ട ആപുതിയ സുഹൃത്തിനെ...അങ്ങനെയങ്ങനെ......എല്ലാ ബന്ധങ്ങളെയുംനമുക്കിവിടെ ഒരു കുടക്കീഴില്‍‌അണിനിരത്താം....പരസ്പരം പങ്കു വയ്ക്കാം...അതാണ് ഓര്‍‌ക്കുട്ട്...നമ്മെ ജീവിതത്തില്‍‌ നിലനിര്‍‌ത്തുന്നത് ഓര്‍‌മ്മകളാണ്.ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍‌മ്മകള്‍‌...ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍‌ഭരമായഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌